ThiruvananthapuramLatest NewsKeralaNews

വിസ്മയ കേസിൽ പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങി: ‘കലി തുള്ളി’ കിരൺ

തിരുവനന്തപുരം: വിസ്‌മയ കേസിൽ മുഖ്യപ്രതിയായ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറങ്ങി. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. ഇതിൽ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് കിരണിനെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള‌ള ശുചിമുറിയിലാണ് ജൂൺ 21ന് പന്തളം മന്നം ആയുർവേദ കോളേജ് നാലാംവ‌ർഷ ബിഎ‌എം‌എസ് വിദ്യാർത്ഥിനി വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍

സംഭവം സ്‌ത്രീധന പീഡനമാണെന്ന് വിസ്‌മയയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണത്തെ തുടർന്ന് ഭർത്താവ് കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ അറസ്‌റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തു. പിന്നീട് ഓഗസ്‌റ്റ് ആറിന് ഇയാളെ പിരിച്ചുവിട്ടതായി സർക്കാർ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.

Also Read: പിങ്ക് പൊലീസുദ്യോഗസ്ഥക്ക് വീണ്ടും മുട്ടൻ പണി: പരസ്യവിചാരണ നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് കിരൺകുമാർ മറുപടിയിൽ പറഞ്ഞത്. കോടതി കണ്ടെത്തും മുൻപ് താൻ കുറ്റക്കാരനെന്ന് മോട്ടോർ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണ്. സാമാന്യ നീതി തനിക്ക് ലഭിച്ചില്ല. മാധ്യമ ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് തയാറാക്കിയത്. തന്നെ സർവീസിൽ നിന്ന് നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ തന്റെ ഭാഗം നേരിട്ട് ബോധിപ്പിക്കാൻ കഴിഞ്ഞില്ലന്നും അതിനുള്ള അവസരം നൽകണമെന്നുമാണ് കിരൺകുമാറിന്റെ വിശദീകരണം.

വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും കിരൺകുമാറിനെ പിരിച്ചുവിട്ടത് അറിയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആന്റണി രാജു പറ‍ഞ്ഞിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button