Life Style

ചര്‍മ്മ സംരക്ഷണത്തിനായി വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങള്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ വേണ്ട ഒരു പോഷകമാണ് വിറ്റാമിന്‍ സി. വെള്ളത്തില്‍ അലിയുന്ന ഒരു വൈറ്റമിനാണ് ഇത്. അസ്‌കോര്‍ബിക് ആസിഡ് എന്നതാണ് ശാസ്ത്രീയ നാമം. മനുഷ്യശരീരത്തില്‍ രക്തക്കുഴലുകള്‍, പേശികള്‍, എല്ലകളിലെ കൊളാജന്‍, തരുണാസ്ഥി (കാര്‍ട്ടിലേജ്) തുടങ്ങിയവയുടെ രൂപീകരണത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിനാണിത്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും ഇത് അത്യാവശ്യമാണ്. വൈറ്റമിന്‍ സി ഒരു ആന്റി ഓക്സിഡന്റ് ആണ്. ശരീരത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ ഈ വൈറ്റമിന്‍ സഹായിക്കുന്നു.

നമ്മുടെ ശരീരത്തില്‍ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും വൈറ്റമിന്‍ സി സഹായിക്കുന്നു.

നമ്മുടെ ശരീരം വൈറ്റമിന്‍ സി ഉല്‍പാദിപ്പിക്കുന്നില്ല എന്നതിനാല്‍ ഭക്ഷണത്തിലൂടെ കിട്ടിയേ മതിയാവൂ. വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

പൈനാപ്പിള്‍

പൈനാപ്പിള്‍ വിറ്റാമിന്‍ സി, ഇരുമ്പ് ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ചര്‍മ്മത്തെ മെച്ചപ്പെടുത്താനും ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. അല്‍പം തേനും പൈനാപ്പിള്‍ ജ്യൂസും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

കിവി പഴം

വിറ്റാമിന്‍ സി യുടെ അളവ് ലഭിക്കുന്നതിന് കിവി പഴം ഏറെ നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ, കിവി പഴം ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. കിവി, നാരങ്ങ നീര്, തേന്‍ എന്നിവ ചേര്‍ത്ത് ജ്യൂസാക്കി കുടിക്കാം.

ഓറഞ്ച്

ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ പാനീയങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമാണ്. ഓറഞ്ച് ജ്യൂസില്‍ അല്‍പം നാരങ്ങ നീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തിന് മികച്ചതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button