Latest NewsUAENewsGulf

വികസന പ്രവർത്തനങ്ങൾ: 50 ദേശീയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ

ദുബായ്: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ മാസത്തിൽ തന്നെ ദേശീയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

സെപ്തംബർ അഞ്ച് മുതലാണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. യുഎഇയുടെ വിഭവശേഷി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തണമെന്നും ഭാവിയിലും ഇവ പ്രയോജനപ്പെടുത്തണമെന്നും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ അറിയിച്ചു. വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് 50 ദേശീയ പദ്ധതികൾ യുഎഇ പ്രഖ്യാപിക്കുന്നത്.

ദേശീയ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്തംബർ അഞ്ചു മുതൽ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Read Also: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button