KeralaLatest NewsNews

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 32 തദ്ദേശ വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് നിർദ്ദേശം. കരട് വോട്ടർപട്ടിക സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും.

Read Also: യുഎസ് പൗരന്‍മാരെ തലയറുത്ത് കൊന്ന കേസില്‍ ഐഎസ് ഭീകരനുള്ള ശിക്ഷ എന്തായിരിക്കുമെന്ന് ഉറ്റുനോക്കി ലോകം

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട വാർഡുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം എന്നീ വാർഡുകളിലും വോട്ടർ പട്ടിക പുതുക്കും.

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധി നഗർ എന്നീ വാർഡുകളിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയും എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ ഓരോ മുനിസിപ്പാലിറ്റി വാർഡുകളിലെയും വോട്ടർ പട്ടിക പുതുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ 20 വരെ സമർപ്പിക്കാം. സെപ്റ്റംബർ 30 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്,നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in ലും സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം.

Read Also: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ടർപട്ടിക പുതുക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ:

ആലപ്പുഴ ജില്ലാ പഞ്ചായത്ത്-അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്ത്- ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാപഞ്ചായത്ത്-നൻമണ്ട, തിരുവനന്തപുരം ചിറയിൻകീഴ്-ഇടക്കോട്, തിരുവനന്തപുരം- പോത്തൻകോട്-പോത്തൻകോട് വാർഡ്, തൃശൂർ-മതിലകം-അഴീക്കോട്, പാലക്കാട്-കുഴൽമന്ദം-ചുങ്കമന്ദം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും, തിരുവനന്തപുരം-വിതുര-പൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര-നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാഞ്ഞൂർ- മാഞ്ഞൂർ സെൻട്രൽ, ഇടുക്കി-രാജക്കാട്-കുരിശുംപടി, ഇടുക്കി-ഇടമലക്കുടി- വടക്കേഇടലി പാറക്കുടി, തൃശൂർ- കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂർ-തോട്ടുവിള, പാലക്കാട്-എരുത്തേമ്പതി-മൂങ്കിൽമട, പാലക്കാട്-എരുമയൂർ-അരിയക്കോട്, പാലക്കാട്- ഓങ്ങല്ലൂർ-കർക്കിടകച്ചാൽ, മലപ്പുറം-പൂക്കോട്ടൂർ-ചീനിക്കൽ, മലപ്പുറം-കാലടി- ചാലപ്പുറം, മലപ്പുറം-തിരുവാലി-കണ്ടമംഗലം, മലപ്പുറം-ഊർങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കൂടരഞ്ഞി-കുമ്പാറ, കോഴിക്കോട്- ഉണ്ണിക്കുളം-വള്ളിയോത്ത്, കണ്ണൂർ-എരുവേശി-കൊക്കമുള്ള് ഗ്രാമപഞ്ചായത്തു വാർഡുകളിലും, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ-വെട്ടുകാട്, എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ- ഗാന്ധി നഗർ കോർപ്പറേഷൻ വാർഡുകളിലും എറണാകുളം പിറവം-ഇടപ്പിള്ളിച്ചിറ, തൃശൂർ-ഇരിങ്ങാലക്കുട- ചാലാംപാടം, കാസർഗോഡ്-കാഞ്ഞങ്ങാട്-ഒഴിഞ്ഞവളപ്പ് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ കൂടി യോഗ്യതാ പരീക്ഷ നിർബന്ധമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button