Latest NewsIndia

ജനസേവനത്തിന്റെ 20 വർഷങ്ങൾ: നരേന്ദ്ര മോദിക്ക്‌ നന്ദിയറിയിക്കാൻ 5കോടി അഭിനന്ദനക്കത്തുകള്‍, രാജ്യത്ത് സേവന പ്രവർത്തനങ്ങളും

അതേസമയം രാഷ്ട്രീയപരമായി പൊതുജീവിതത്തിൽ എത്തിയിട്ട് 20 വർഷമേ ആയിട്ടുള്ളു എങ്കിലും പ്രധാനമന്ത്രിയുടെ ജനസേവനത്തിന് അൻപതിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്.

 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിന്റെ 20-ാം വാര്‍ഷികം സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ വിപുലമായി ആഘോഷിക്കാനൊരുങ്ങി ബി.ജെ.പി. നേതൃത്വം. മോദിയുടെ 71-ാം പിറന്നാള്‍ദിനമായ 17 മുതല്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. പരിപാടികളുടെ ഭാഗമായി രാജ്യമെമ്പാടും ശുചീകരണയജ്‌ഞവും രക്‌തദാനവും ഉള്‍പ്പെടെ സേവനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്‌ഥാനഘടകങ്ങളോടും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്‌ഡ നിര്‍ദേശിച്ചു.

പ്രധാനമന്ത്രിക്ക്‌ നന്ദിയറിയിക്കാൻ അഭിനന്ദനമര്‍പ്പിച്ച്‌ ബൂത്ത്‌ തലത്തില്‍ പ്രവര്‍ത്തകര്‍ അഞ്ചുകോടി പോസ്‌റ്റ്‌ കാര്‍ഡുകള്‍ അയയ്‌ക്കും. പാവങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യവും വാക്‌സിേനഷനും നല്‍കിയതിനു നന്ദിയറിയിച്ചുള്ള കൂറ്റന്‍ ബോര്‍ഡുകളും രാജ്യമെമ്പാടും സ്‌ഥാപിക്കും. മോദിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള പ്രത്യേകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും നിര്‍േദശമുണ്ട്‌. പരിപാടികള്‍ നമോ ആപ്‌ മുഖേനയും ജനങ്ങളിലെത്തിക്കും. ബി.ജെ.പിയുടെ എല്ലാ ജനപ്രതിനിധികളും റേഷന്‍ വിതരണേകന്ദ്രങ്ങളിലെത്തി പ്രധാനമന്ത്രിക്കു കൃതജ്‌ഞത രേഖപ്പെടുത്തുന്ന വീഡിയോ പങ്കുവയ്‌ക്കണമെന്നും പാര്‍ട്ടി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

രക്‌തദാനപരിപാടികളുടെ ചുമതല യുവമോര്‍ച്ചയ്‌ക്കാണ്‌.  ഉത്തര്‍പ്രദേശിലെ 71 ഇടങ്ങളില്‍ ഗംഗാശുചീകരണയജ്‌ഞം നടത്തും. മോദിയുടെ ജീവിതവും നേട്ടങ്ങളും ആസ്‌പദമാക്കിയുള്ള പരിപാടികളില്‍ പ്രമുഖവ്യക്‌തികളെയും ബുദ്ധിജീവികളെയും പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്‌. വിവിധ ഭാഷകളില്‍ പ്രമുഖരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. അതേസമയം രാഷ്ട്രീയപരമായി പൊതുജീവിതത്തിൽ എത്തിയിട്ട് 20 വർഷമേ ആയിട്ടുള്ളു എങ്കിലും പ്രധാനമന്ത്രിയുടെ ജനസേവനത്തിന് അൻപതിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. നിശബ്ദ പ്രചാരകനായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button