Latest NewsNewsInternational

അഫ്ഗാനിൽ വടക്കൻ സഖ്യസേന ഇതുവരെ കൊന്ന് തള്ളിയത് അറുനൂറോളം താലിബാൻ ഭീകരരെ : ആയിരത്തോളം ഭീകരർ തടവിൽ

കാബൂൾ : അഫ്ഗാനിൽ വടക്കൻ സഖ്യസേന ഇതുവരെ കൊന്ന് തള്ളിയത് അറുനൂറോളം താലിബാൻ ഭീകരരെയെന്ന് റിപ്പോർട്ട. 1000 ത്തോളം ഭീകരരെ പിടികൂടിയതായും സഖ്യസേന അവകാശപ്പെടുന്നു. സായുധ സേന വക്താവ് ഫഹീം ദസ്തിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also : നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി 

അതേസമയം കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവത നിരകളായ പഞ്ച്ഷിർ താഴ്‌വര പിടിച്ചടക്കാൻ ഇതുവരെ താലിബാൻ ഭീകരർക്ക് കഴിഞ്ഞിട്ടില്ല. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കൻ സഖ്യം പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഭീകരരെ ശക്തമായാണ് നേരിടുന്നത്. താലിബാന് മുന്നിൽ ഒരിക്കലും കീഴടങ്ങില്ല എന്ന നിലപാടോടെയാണ് അവർ മുന്നോട്ട് പോകുന്നത്.

പഞ്ച്ഷിർ താഴ്‌വരയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാതെയും വൈദ്യുതിയും ഇന്റർനെറ്റും റദ്ദാക്കിയും പ്രതിരോധ സേനയെ പിന്തിരിപ്പിക്കാനുള്ള താലിബാന്റെ ശ്രമം നേരത്തെ പാളി പോയിരുന്നു. തുടർന്ന് ഗോത്ര നേതാക്കളുമായി താലിബാൻ ഭീകരർ ചർച്ച നടത്തുകയുമുണ്ടായി. എന്നാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വടക്കൻ സഖ്യം താലിബാൻ ഭീകരരെ കൊന്നൊടുക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button