Latest NewsNewsInternational

പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ രാജ്യം വിടുന്നത്?: അമ്പരപ്പിക്കുന്ന മറുപടിയുമായി താലിബാൻ വക്താവ്

പാകിസ്ഥാനിലെ അഫ്ഗാൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന സുഹൈൽ ഷാഹീൻ ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യാലയത്തിലെ വക്താവാണ്

ഡൽഹി: പൊതുമാപ്പ് പ്രഖ്യാപിച്ച്, ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുമെന്ന് എന്തുകൊണ്ടാണ് ഇത്രയധികം അഫ്ഗാനികൾ രാജ്യം വിടുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ. ‘അമേരിക്കയിലേക്ക് പോകാം എന്നറിയിച്ച് ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം പാർക്ക് ചെയ്താൽ ഇന്ത്യയ്ക്കാർ പോകില്ലേ’ എന്നായിരുന്നു മറുപടിയായി ഷാഹീന്റെ മറുചോദ്യം. ടിവി9 ചാനൽ ചർച്ചയിൽ ഇന്ത്യൻ വാർത്താ അവതാരകന്റ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താലിബാൻ വക്താവ്.

‘യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വിമാനം തയ്യാറാണ് എന്നും ഡൽഹി വിമാത്താവളത്തിലേക്ക് വരൂ എന്നും അമേരിക്ക ഇന്ത്യയിൽ ഒരറിയിപ്പു കൊടുക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ ഇന്ത്യ വിടില്ലേ?’എന്ന് സുഹൈൽ ഷഹീൻ തിരിച്ചുചോദിക്കുന്നു.

താലിബാൻ നേതാക്കൾ തമ്മിൽ വെടിവെയ്പ്പ്: നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റു, പരിക്ക് ഗുരുതരം

പാകിസ്ഥാനിലെ അഫ്ഗാൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന സുഹൈൽ ഷാഹീൻ ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യാലയത്തിലെ വക്താവാണ്. കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലിമുകൾക്കായി സംസാരിക്കാൻ താലിബാന് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ സുഹൈൽ ഷാഹീൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button