Latest NewsNewsInternationalGulfQatar

കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ: 2047 പേർ പിടിയിൽ

ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 2,047 പേരെ കൂടി പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. 1,289 പേരെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് പിടികൂടയതെന്നും അധികൃതർ അറിയിച്ചു.

Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 21,364 വാക്‌സിൻ ഡോസുകൾ

സാമൂഹിക അകലം പാലിക്കാത്തതിന് 736 പേരെയും മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് 22 പേരെയും അറസ്റ്റ് ചെയ്തു. പിടിയിലായവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. ഖത്തറിൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്.

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990 ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറിൽ ഒരു കുടുംബത്തിൽ നിന്നുള്ളവരൊഴികെ നാലുപേരിൽ കൂടുതൽ യാത്ര ചെയ്യരുതെന്നാമ് നിർദ്ദേശം.

Read Also: കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച നൽകി പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടു പോയി: മുഖ്യ പ്രതി ഹാരിസ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button