Latest NewsNewsIndia

ജാവേദ് അക്തറിന്റെ താലിബാൻ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസിന് പിന്തുണയുമായി ശിവസേന

ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തികളെ ശിവസേനയും ആര്‍എസ്എസും അംഗീകരിക്കില്ലെന്നും ശിവസേന

മുംബൈ: ആര്‍എസ്എസും താലിബാനും ഒരുപോലെയാണെന്ന ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസിന് പിന്തുണയുമായി ശിവസേന. ജാവേദിന്റെ പരാമര്‍ശം പൂര്‍ണമായും തെറ്റാണ് എന്നാണ് ശിവസേന വ്യക്തമാക്കി.

ആര്‍എസ്എസിനെ അനുകൂലിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലാണ് മുഖപ്രസംഗം എഴുതിയിട്ടുള്ളത്. ഹിന്ദുത്വത്തിന്റെ പേരില്‍ ആര്‍എസ്എസ് ഒരിക്കലും സമൂഹത്തില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടില്ലെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തികളെ ശിവസേനയും ആര്‍എസ്എസും അംഗീകരിക്കില്ലെന്നും ശിവസേന സാമ്‌നയില്‍ പറയുന്നു.

മനുഷ്യാവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വില കല്‍പിക്കാത്തവരാണ് താലിബാനും താലിബാനെ പിന്തുണയ്ക്കുന്നവരും എന്നും എന്നാല്‍ ഹിന്ദുസ്ഥാനില്‍ ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നവർ അങ്ങെനെയല്ലന്നും തങ്ങള്‍ സഹിഷ്ണുതയുള്ളവരാണന്നും ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു.

വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം : സാബു എം.ജേക്കബ്

രാജ്യത്ത് മതമൗലികവാദികളുടെ ഭീഷണികള്‍ വകവെക്കാതെ വന്ദേമാതരം പാടിയിട്ടുള്ള ആളാണ് ജാവേദ് അക്തർ. എന്നാല്‍ അദ്ദേഹം ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ശിവസേന വ്യക്തമാക്കി.

നേരത്തെ, എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസും താലിബാനും ഒരുപോലെയാണ് എന്ന് ജാവേദ് അക്തര്‍ പറഞ്ഞത്. മുസ്ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതുപോലെ പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നും ജാവേദ് അക്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button