Life StyleHealth & Fitness

ചൂടേറിയ സമയത്ത് മദ്യപിച്ചാൽ അപകടം: സൂക്ഷിക്കുക ഇക്കാര്യങ്ങൾ

ചൂടേറിയ സമയത്ത് കഴിക്കേണ്ട ഭക്ഷണ സാധനങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഉഷ്ണം കൂടിയ സമയത്ത് മദ്യപിക്കുന്നത് ശരീരത്തിന് ഇരട്ടി അപകടം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മദ്യപിക്കുമ്പോൾ ശരീരത്തിൽ നിര്‍ജലീകരണം സംഭവിക്കുന്നു. ഇത് മരണത്തിനുപോലും കാരണമാകും. മദ്യപിച്ചാല്‍ ശരീരം അമിതമായി ചൂടാവും. ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് ഇടയാക്കും. ഇതുവഴി വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റും. അമിതമായി മദ്യപിച്ച് കൊടുംവെയിലത്ത് കുഴഞ്ഞുവീണാല്‍ മരണസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൂട് കൂടുമ്പോൾ രക്തത്തിലെ സോഡിയം പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ഗണ്യമായി കുറയുന്നതാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ശരീരത്തിന്റെ താളത്തെയും ബാധിക്കുന്നത്. കനത്തചൂടില്‍ തണുത്ത ബിയര്‍ കഴിക്കുന്നതും ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button