Latest NewsNewsIndia

ഗുണ്ടാത്തലവന്‍ ജയിലില്‍ കൊല്ലപ്പെട്ട കേസ്: അന്വേഷണം സിബിഐയ്ക്ക്

ന്യൂഡല്‍ഹി: ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാര്‍ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. ഡല്‍ഹി പോലീസില്‍ നിന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. അങ്കിത് കഴിഞ്ഞ മാസമാണ് ജയിലില്‍ കൊല്ലപ്പെട്ടത്.

Read Also : ലൈംഗിക ബന്ധത്തിനിടയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി : യുവാവിന് ശിക്ഷ വിധിച്ച് കോടതി

ഗുജ്ജാര്‍ കൊലക്കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജയിലില്‍ നടന്നത് എന്താണെന്ന് വ്യക്തമാകാന്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജയില്‍ ഡോക്ടറുടെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

തടവുകാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിയമവാഴ്ചയിലാണ് ജയിലുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത ചൂണ്ടിക്കാട്ടി. അന്വേഷണം ഡല്‍ഹി പോലീസില്‍ നിന്നും സിബിഐയ്ക്ക് കൈമാറണമെന്ന ഗുജ്ജാറിന്റെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജയില്‍ അധികൃതര്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗുജ്ജാറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button