KeralaNattuvarthaLatest NewsNews

വെടിയേറ്റ വന്മരം: രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ

സർ, ബുക്ക് എഴുതിയാൽ മാത്രം പോരാ ഇടയ്ക്കൊക്കെ വായിച്ചും നോക്കണം

തിരുവനന്തപുരം: കേരളത്തിലെ നിരീശ്വരവാദിയും യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ. വെടിയേറ്റ വന്മരം എന്ന പേരിൽ ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകത്തിനെതിരെയാണ് വിമർശനങ്ങളും ട്രോളുകളും വന്നുകൊണ്ടിരിക്കുന്നത്. സർ, ബുക്ക് എഴുതിയാൽ മാത്രം പോരാ ഇടയ്ക്കൊക്കെ വായിച്ചും നോക്കണമെന്നാണ് അതിൽ ശ്രദ്ധേയമായ ഒരു വിമർശനം. ഗാന്ധിയെ കൊല്ലാനുണ്ടായ കാരണവും അതിന്റെ പിറകിലെ രാഷ്ട്രീയ സത്യങ്ങളുമാണ് വെടിയേറ്റ വന്മരം എന്ന പുസ്തകത്തിൽ പറയുന്നത്.

Also Read:‘ഇങ്ങോട്ട് വരേണ്ട’ : അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ആസ്‌ത്രേലിയ പിന്മാറി

‘എതേലും പ്രസംഗം പാളുകയോ, സാംസ്കാരിക രംഗത്ത് വല്ലാത്ത അടിയേൽക്കുകയോ ചെയ്താൽ രവി ഉടനെ അതേ പേരിൽ പുസ്തകം ഇറക്കും.
ഭാവിയിൽ എവിടെയെങ്കിലും ‘വെടിയേറ്റ വൻമരം’ എന്ന പരാമർശമുണ്ടായാൽ ഞാനാ പേരിൽ പുസ്തകമെഴുതിയിട്ടുണ്ട് വായിച്ച് നോക്കാം. ബാക്കിയൊക്കെ വെട്ടുകത്തി വ്യഖ്യാനക്കാർ പറയുന്നതാണ്. എന്നൊക്കെ പറഞ്ഞ് രക്ഷപെടാനും,
ചരിത്രത്തിൽ തൻ്റെ ആറടി രണ്ടിഞ്ച് ഇമേജിന് കോട്ടം തട്ടാതിരിക്കാനും ഒരു മുഴം മുന്പേ ഏറിയുന്ന കല്ലാണ് ഈ പുസ്തക’മെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button