COVID 19Latest NewsNewsIndia

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ ഇന്ത്യയില്‍

ന്യുഡല്‍ഹി : ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ ഇന്ത്യയില്‍ ലഭ്യമായേക്കും. ഹൈദരാബാദ് ആസ്ഥാനമായ ബയോജളിക്കല്‍ ഇ ആണ് വാക്‌സിന്‍ ഇന്ത്യയില്‍നിര്‍മ്മിക്കുന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്.

Read Also : യു എ ഇയുടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി സ്പേസ്എക്സ്  

ബയോളജിക്കല്‍ ഇയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറി , പൂനെയില്‍ കസൗലി ആന്റ് നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് എന്നീ ലാബുകളില്‍ അടുത്തയാഴ്ചയോടെ സേഫ്ടി, ക്വാളിറ്റി അന്തിമ പരിശോധനയ്ക്ക് എത്തും. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് V, മൊഡേണ എന്നിവയ്ക്കാണ് നേരത്തെ അനുമതി ലഭിച്ചത്. അതേസമയം സൈഡസ് കാഡിലയുടെ സൈകോ വിഡി യ്ക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ശേഷമാണ് അനുമതി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button