KeralaLatest NewsNews

ആനി രാജയെ ന്യായികരിച്ചത് ശരിയായില്ല: ഡി.രാജയ്ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : ആനി രാജയെ ന്യായികരിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജ കേരള പൊലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണം സംബന്ധിച്ചാണ് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ വിമര്‍ശനം.

ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് പാര്‍ട്ടി എക്‌സിക്യുട്ടീവ് വിലയിരുത്തിയതാണ്. എന്നാല്‍ ഇതിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്.

Read Also  :  11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമര്‍ശം. ആനി രാജയുടെ പരമാര്‍ശം സംസ്ഥാന ഘടകം തള്ളിയിരുന്നു. എന്നാല്‍ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ പ്രസ്താവന നടത്തുകയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button