NewsDevotional

ശുഭകാര്യങ്ങള്‍ക്ക് ഗണപതിഹോമം : ഇക്കാര്യങ്ങള്‍ അറിയുക

ശുഭകാര്യങ്ങള്‍ക്ക് മുമ്പ് ഹിന്ദു മതവിശ്വാസികള്‍ ഗണപതിഹോമം നടത്താറുണ്ട്. വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിവയ്ക്കെല്ലാം മുഖ്യ പൂജയാണ് ഗണപതിഹോമം. സൂര്യോദയത്തിന് മുമ്പായാണ് സാധാരണയായി ഹോമം നടത്തുന്നത്. സൂര്യോദയത്തോടെ സമാപിക്കും. എന്നാല്‍ മറ്റുള്ള സമയങ്ങളിലും ഗണപതിഹോമം ചെയ്യാറുണ്ട് അത് പ്രത്യേക സാഹചര്യങ്ങളിലോ, പ്രത്യേക ഉദ്ദേശ്യത്തോടെയോ ആയിരിക്കും എന്നത് മനസിലാക്കുക.

വീട്ടില്‍ ഗണപതിഹോമം നടത്താനുദ്ദേശിക്കുന്നുണ്ടെങ്കില്‍ മൂന്നു ദിവസം മുമ്പും പിമ്പും മത്സ്യമാംസാദികള്‍ കയറ്റുവാന്‍ പാടുള്ളതല്ല . ചാണകം തളിച്ച് ശുദ്ധിവരുത്തിയിരിക്കണം. തുടങ്ങിയ പല കാര്യങ്ങളും പാലിച്ചായിരിക്കണം ഹോമം നടത്തേണ്ടത്. കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും പൂജ കര്‍മ്മങ്ങളില്‍ പങ്കെടുക്കണം. പൂജാരി ചൊല്ലിത്തരുന്നതോ, അല്ലെങ്കില്‍ ഗണപതി ഭഗവാന്റെ പ്രധാന മന്ത്രമോ പൂജാ സമയം ചൊല്ലുന്നതും ഫലപ്രാപ്തി നല്‍കുന്നു. വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമത്തിനായി ഉപയോഗിക്കുന്നത്.

ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തന് പൂജാരീതികളില്‍ അറിവുണ്ടാകുന്നത് നല്ലതാണ്. സ്വയം ചെയ്യേണ്ടവയാണ് പൂജകള്‍. അത് അറിയാത്തതുകൊണ്ടാണ് മറ്റൊരാളുടെ സഹായം തേടുന്നത്. വിഘ്നങ്ങൾ ഇല്ലാതാക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതിനാല്‍ പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് കൂടുതലായും ഉച്ചരിക്കാറുള്ളത്. അതിനാല്‍ പൂജകളില്‍ മനസ്സ് ഏകാഗ്രമാക്കി പ്രാര്‍ത്ഥനയോടെ പങ്കെടുക്കുക. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ ശുഭമായി തന്നെ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button