USALatest NewsNewsInternational

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇരട്ടി പിഴ: പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും

നിലവില്‍ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ

വാഷിങ്ടണ്‍ : മാസ്‌ക് ഉപയോഗിക്കാതെ പൊതു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്. ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവില്‍ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ. ഇത് അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെയാക്കും. പിഴവ് ആവര്‍ത്തിച്ചാല്‍ പിഴ ആയിരം ഡോളര്‍ മുതല്‍ മൂവായിരം ഡോളര്‍ വരെയാവുമെന്ന് ബൈഡന്‍ പറഞ്ഞു.

Read Also  :  ഹിന്ദുത്വ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം, എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ല: വി.സി

ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ഒടുക്കാന്‍ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് ബൈഡന്റെ പ്രഖ്യാപനം. മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ രോഷം പ്രകടിപ്പിക്കുന്നവരെ ബൈഡന്‍ വിമര്‍ശിച്ചു. മാസ്‌ക് വയ്ക്കാന്‍ പറയുന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയും മറ്റു ഗതാഗത സംവിധാനങ്ങളിലെ അധികൃതരെയും ആളുകള്‍ ശകാരിക്കുന്നതു കാണുന്നുണ്ട്. കുറെക്കൂടി വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോടു പറയാനുള്ളതെന്നും ബൈഡന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button