Latest NewsNewsIndia

മമതാ ബാനർജിയ്ക്ക് മത്സരം കടുക്കും, ഭവാനിപൂരിൽ നേരിടേണ്ടത് പ്രിയങ്ക തിബ്രേവാളിനെ: ആശങ്കയിൽ തൃണമൂൽ കോൺഗ്രസ്

ന്യൂഡല്‍ഹി: മമതാ ബാനർജിയെ നേരിടാൻ ഭവാനിപൂര്‍ മണ്ഡലത്തില്‍ അഡ്വ.പ്രിയങ്ക തിബ്രേവാളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി ജെ പി. സെപ്​റ്റംബര്‍ 30നാണ്​ ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനർജിയ്ക്ക് ഈ തെരഞ്ഞെടുപ്പ്​ ജയം അനിവാര്യമായത് കൊണ്ട് തന്നെ അഡ്വ.പ്രിയങ്ക തിബ്രേവാൾ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:‘പ്രസ്താവന ഉടന്‍ പിന്‍വലിച്ച്‌ മാപ്പു പറയണം’: പാല ബിഷപ്പിന് നേരെ തിരിഞ്ഞ് ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

ബബുള്‍ സുപ്രിയോയുടെ ലീഗല്‍ അഡ്വൈസറായിരുന്ന പ്രിയങ്ക തിബ്രേവാൾ 2014ലാണ്​ ബി.ജെ.പിയിലെത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക്​ പ്രചോദനമായതെന്ന്​ പ്രിയങ്ക അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. 2015 ൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കൗണ്‍സലിലേക്ക്​ മത്സരിച്ചെങ്കിലും അന്ന് പരാജയപ്പെട്ട പ്രിയങ്ക എതിർ സ്ഥാനാർഥിയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

​ബി.ജെ.പിയുടെ നിരവധി നേതൃത്വങ്ങളുടെ ചുമതല പ്രിയങ്ക വഹിച്ചിട്ടുണ്ട്. 2020 ആഗസ്റ്റില്‍ ഭാരതീയ ജനത യുവ മോര്‍ച്ചയുടെ ബംഗാള്‍ വൈസ്​ പ്രസിഡന്‍റായി ചുമതല​യേല്‍ക്കുകയും ചെയ്​തിരുന്നു. ഇതോടെ വാനിപൂര്‍ മണ്ഡലത്തില്‍ മാമതാ ബാനർജിയ്ക്ക് വലിയ വെല്ലുവിളിയായി പ്രിയങ്ക മാറുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button