KozhikodeKeralaNattuvarthaLatest NewsNews

മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണം: മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം. പ്രദേശത്തെ ഒരു ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ വ്യാപക അഴിമതി: റിപ്പോർട്ട് തയാറാക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം

വലിയ ഒരപകടത്തിൽ നിന്നാണ് മിഠായിത്തെരുവ് രക്ഷപ്പെട്ടിരിക്കുന്നത്. സമീപത്തെ കടകളിലുള്ളവർ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് കണ്ടത് കൊണ്ടും അതുവഴി ഉടൻ തന്നെ തീ പടരാതിരിക്കാൻ ശ്രമിച്ചതു കൊണ്ടുമാണ് വലിയ ഒരു ദുരന്തം ഒഴിവായത്. പോലീസും ഫയർ ഫോഴ്സും കച്ചവടക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തും. ഫയര്‍ഫോഴ്‌സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button