Latest NewsNewsInternational

അഫ്ഗാനിസ്ഥാന്‍ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ വെടിവച്ചു കൊന്നു

അമറുള്ള സലേയുടെ മൂത്ത സഹോദരന്‍ റോഹുള്ള സലേയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ഭീകരർ വെടിവച്ചു കൊന്നു. അമറുള്ള സലേയുടെ മൂത്ത സഹോദരന്‍ റോഹുള്ള സലേയാണ് കൊല്ലപ്പെട്ടതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പഞ്ച്ശീര്‍ താഴ്‌വരയില്‍ നിന്ന് കാബൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ അമറുള്ള സലേയുടെ സഹോദരന്‍ ആണെന്ന തിരിച്ചറിഞ്ഞയുടന്‍ താലിബാന്‍ ഭീകരർ വെടിവെയ്ക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അതേസമയം താലിബാന്‍ ഭീകരർ പഞ്ച്ശീര്‍ പിടിച്ചെടുത്തു എന്ന വാർത്തകൾക്ക് പിന്നാലെ അമറുള്ള സലേ താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button