Latest NewsNewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് മാരിസ് പെയ്ൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെയും ഓസ്‌ട്രേലിയൻ മന്ത്രി പ്രശംസിച്ചു. ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിലും ഇന്ത്യ നിർണായക പങ്ക് വഹിച്ചുവെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Read Also : ശുഭകാര്യങ്ങള്‍ക്ക് ഗണപതിഹോമം : ഇക്കാര്യങ്ങള്‍ അറിയുക 

‘നരേന്ദ്ര മോദിയുടേയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും നേതൃത്വത്തിൽ സുരക്ഷിതവും സമൃദ്ധവുമായ പ്രദേശമാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതനവും ആധുനീകവുമായി ഇന്ത്യയുടെ തുടർച്ചയായ ഉയർച്ചയ്‌ക്ക് ലോകം സാക്ഷ്യം വഹിക്കുന്ന സമയമാണിത്’, മാരിസ് പെയ്ൻ പറഞ്ഞു.

ഇന്ത്യ ആഗോള ഉത്പാദന കേന്ദ്രമായി മാറുകയാണെന്നും രാജ്യവുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ഓസ്‌ട്രേലിയയ്‌ക്ക് താത്പര്യമുണ്ടെന്നും മാരിസ് പെയ്ൻ പറഞ്ഞു. ദുരന്തങ്ങളെ നേരിടാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇന്ത്യ പുതിയ സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും അതിലേക്ക് ഓസ്‌ട്രേലിയ പത്ത് മില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും മാരിസ് പെയ്ൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button