Latest NewsNewsInternational

താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് നശിപ്പിച്ചത് പാകിസ്ഥാനെന്ന് താലിബാൻ നേതാവ്: ശബ്ദസന്ദേശം പുറത്ത്

കാബൂള്‍: താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്.

Read Also : സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

പാകിസ്ഥാന്റെ ഇടപെടല്‍ ആഗോളതലത്തില്‍ താലിബാന്റെ മതിപ്പ് നശിപ്പിച്ചു, പാക് ചാരസംഘടനയായ ഐ.എസ്‌.ഐ മേധാവി കുഴപ്പങ്ങളുണ്ടാക്കുന്നതായും മുല്ല ഫസല്‍ പറയുന്നു. താജിക്, ഉസ്‌ബെക് തുടങ്ങി അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാണ് താലിബാന്‍ ശ്രമിച്ചത്. എന്നാല്‍ പാക് ചാരമേധാവിയുടെ ഇടപെടല്‍ എല്ലാം തകര്‍ത്തതായും മുല്ല ഫസല്‍ കുറ്റപ്പെടുത്തുന്നു.

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് കാബൂളിലെത്തുന്നത്. ഹഖാനി, ക്വറ്റഷൂര എന്നിവയെ സര്‍ക്കാരിലേക്ക് നിര്‍ദേശിച്ച ഐ.എസ്‌.ഐയുടെ നടപടിയെയും മുല്ല ഫസല്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button