Latest NewsNewsIndia

മസ്ജിദിൽ താഴികക്കുടം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം : പോലീസ് താഴികക്കുടം പൊളിച്ചു നീക്കി

മിർഗഞ്ച് : മിർഗഞ്ചിലെ മങ്കര ഗ്രാമത്തിലാണ് സംഭവം. മുൻപ് ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കം മുസ്ലീം വിശ്വാസികൾ ഇടപെട്ട് തടഞ്ഞിരുന്നു . ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മസ്ജിദ് അധികൃതർ ആളുകളുമായെത്തി താഴികക്കുടം നിർമ്മിക്കാൻ ശ്രമിച്ചത് .

Read Also : രാജ്യത്ത് ഭീകരവാദത്തിന് വിത്ത് പാകിയത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  

വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു . താഴികക്കുടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷഭരിതമായി മാറി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി .

അനുരഞ്ജന ചർച്ചകൾ ഒത്തു തീർപ്പിലെത്താത്തതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, പള്ളിയിൽ നിന്ന് താഴികക്കുടം പോലീസ് നീക്കം ചെയ്തു . സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button