KeralaLatest NewsIndia

ലൗ ജിഹാദ്: അന്ന് പറഞ്ഞത് ഇന്ന് ക്രൈസ്‌തവ സഭകള്‍ ഏറ്റെടുത്ത സന്തോഷത്തില്‍ ബിജെപി: പുതിയ ചുവടുവെപ്പിനൊരുങ്ങി കേന്ദ്രം

ബി​.ജെ.പി​ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ​ കോര്‍ കമ്മി​റ്റി​ യോഗത്തി​ല്‍ ആണ് തീരുമാനമായത്.

കൊച്ചി: കേരളത്തില്‍ ക്രൈസ്‌തവ സഭകള്‍ ഉയര്‍ത്തികൊണ്ടുവന്ന ലൗ ജിഹാദ് വിഷയത്തിൽ ഇടപെടാൻ ബിജെപിയില്‍ ധാരണ. ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തില്‍ ഉന്നയിച്ചിട്ടുള്ള ഈ ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. ബി​.ജെ.പി​ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ​ കോര്‍ കമ്മി​റ്റി​ യോഗത്തി​ല്‍ ആണ് തീരുമാനമായത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസി​ഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി​മാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, പി​. സുധീര്‍, സി​. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button