KollamNattuvarthaLatest NewsKeralaNews

കൊല്ലത്ത് ബൈക്കിൽ പോകുന്നതിനിടയിൽ പിൻസീറ്റിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു

ബൈക്കിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, ഈ കാര്യം ഒരിക്കലും ചെയ്യരുത്

കൊല്ലം: ബൈക്കിൽ പോകുന്നതിനിടയിൽ പിൻസീറ്റിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു. മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. തലയിടിച്ചുവീണ ഗീതാകുമാരിയമ്മയെ ഒരു കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:ഫോൺ റെക്കോർഡ് ചെയ്യുരുത്, പ്രചരിപ്പിക്കുകയും ചെയ്യരുത്: പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി

മകന്‍ വിഷ്ണുവിനൊപ്പം പരുന്തും പാറയിലെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോകുന്നതിനിടയിലാണ് ഗീതാകുമാരിയമ്മയ്ക്ക് അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോള്‍ കുട നിവര്‍ത്തിയതാണ്. ഈ സമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയി. കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡില്‍ വീഴുകയുമായിരുന്നു. തലയിടിച്ചു വീണ ഗീതാകുമാരിയമ്മ ആശുപത്രിയിൽ എത്തും മുൻപ് മരണപ്പെടുകയായിരുന്നു.

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ യാതൊരു കാരണവശാലും കുട നിവർത്താതിരിക്കുക. കാറ്റിന്റെ ദിശ മാറിയാൽ നമ്മൾ പിറകോട്ട് വീഴാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button