Latest NewsNewsIndia

ഗുരുദ്വാരയ്‌ക്കകത്ത് സിഗരറ്റ് വലിച്ച യുവാവ് അറസ്റ്റിൽ

ഛണ്ഡീഗഡ് : ഗുരുദ്വാരയ്‌ക്കകത്ത് സിഗരറ്റ് വലിച്ച യുവാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാന സ്വദേശിയായ പരംജീത് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. തഖ്ത് ശ്രീ കേസ്ഗഡ് സാഹിബ് ഗുരുദ്വാരയ്‌ക്കുള്ളിൽവെച്ചാണ് പരംജീത് സിംഗ് സിഗരറ്റ് ഉപയോഗിച്ചത്. ഇത് കണ്ട മറ്റ് വിശ്വാസികൾ അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഗുരുദ്വാര അധികൃതർ നൽകിയ പരാതിയിൽ മതവികാരം വൃണപ്പെടുത്തിയതിനാണ് പരംജീതിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.

Read Also :  മാഞ്ചസ്റ്റർ ടെസ്റ്റ്‌ റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്ന് സൗരവ് ഗാംഗുലി

അതേസമയം പരംജീതിന് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി കുടുംബം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button