Latest NewsNewsIndia

ഞങ്ങള്‍ താലിബാനും ഐഎസ്ഐക്കുമെതിര്, പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ഇന്ത്യ സഹായിക്കണം: അഫ്ഗാൻ അഭയാര്‍ത്ഥികൾ

പാക്കിസ്ഥാനും തീവ്രവാദവും ഒരു നാണയത്തിന്‍റെ ഇരുമുഖങ്ങള്‍

ഡല്‍ഹി: പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ഇന്ത്യയുടെ സഹായമാവശ്യപ്പെട്ട് ഡൽഹിയിലെ അഫ്ഗാന്‍ അഭയാർത്ഥികൾ. പാക് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികൾ പ്രതിഷേധം നടത്തിയത്. പാക്കിസ്ഥാനും തീവ്രവാദവും ഒരു നാണയത്തിന്‍റെ ഇരുമുഖങ്ങളാണെന്നും പാക് ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐസ്ഐ അഫ്ഗാന്‍ വിടണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അഫ്ഗാൻ പൗരന്മാർ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പാക്കിസ്ഥാൻ എയര്‍ഫോഴ്സ് പഞ്ച്ശീറിലുണ്ടായിരുന്ന ഞങ്ങളുടെ ബന്ധുക്കളെ മുഴുവന്‍ കൊന്നു കളഞ്ഞുവെന്നും അതിനാലാണ് ഞങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ഇന്ത്യയുടെ സഹായമാവശ്യപ്പെടുകയാണെന്നും ഞങ്ങള്‍ താലിബാനും ഐഎസ്ഐക്കുമെതിരാണെന്നും യുവാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button