Latest NewsIndiaNews

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്

ഇന്ത്യയും അൾജീരിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം 2020 -2021 വർഷത്തിൽ 100 കോടി 29 ലക്ഷത്തിന് മുകളിലാണ്. 

ന്യൂഡൽഹി:  മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരൻ അൾജീരിയയിലേക്ക് പുറപ്പെട്ടു. സെപ്തബംർ 17 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ  അൾജീരിയൻ പ്രധാനമന്ത്രി ഐമെൻ ബെനാബ്ദ്റെഹ്മാൻ, വിദേശകാര്യ മന്ത്രി റംതാൻ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും, പ്രാദേശിക, അന്താരാഷ്ട്ര  വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ സംവദിക്കും.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

ഇന്ത്യയും അൾജീരിയയും തമ്മിൽ ശക്തമായ നയതന്ത്ര ബന്ധമാണുള്ളത്. കോളോണിയൽ അധിനിവേശത്തിനെതിരെ യോജിച്ച്  പോരാടിയ ചരിത്രമുള്ള ഇരു രാജ്യങ്ങളും തമ്മിൽ 1962 ൽ അൾജീരിയ സ്വതന്ത്രമായത് മുതൽ നയതന്ത്ര ബന്ധമുണ്ട്. ഇന്ത്യയും അൾജീരിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം 2020 -2021 വർഷത്തിൽ 100 കോടി 29 ലക്ഷത്തിന് മുകളിലാണ്.  നിരവധി ഇന്ത്യൻ കമ്പനികൾ അൾജീരിയയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button