Latest NewsNewsIndiaMobile PhoneTechnology

വെറും 75 രൂപയ്ക്ക് കൂടുതൽ ഡേറ്റ: പുതിയ പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ന്യൂഡല്‍ഹി : പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75 രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്.

ഈ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളിങ് വാഗ്ദാനം ചെയ്യുന്നു. ദിവസവും 50 എസ്എംഎസ്, 28 ദിവസത്തേക്ക് 3 ജിബി ഡേറ്റയും ലഭിക്കും. പുതിയ പ്ലാനിലൂടെ ജിയോ ടിവി, ജിയോസിനിമ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്സസ് ലഭിക്കും.

Read Also  :  കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല: വി.ഡി. സതീശന്‍

ജിയോ അടുത്തിടെ നിലവിലുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കിയിരുന്നു. 39, 69 രൂപ പ്ലാനുകളാണ് നിർത്തലാക്കിയത്. ഇതിനു ശേഷമാണ് കമ്പനി 75 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോൺ റീചാർജ് പ്ലാനുകളുടെ കാലാവധി 14 ദിവസമായിരുന്നു. 39 രൂപയുടെ പ്ലാനിൽ ദിവസവും 100 എംബി ഡേറ്റയും, 69 രൂപ റീചാർജ് പ്ലാൻ പ്രതിദിനം 0.5 ജിബി മൊബൈൽ ഡേറ്റയുമായാണ് നൽകിയിരുന്നത്. ഇതോടൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോൾ, ദിവസവും 100 എസ്എംഎസുകളും ലഭ്യമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button