KeralaNattuvarthaLatest NewsNews

‘കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ’: പി എസ് പ്രശാന്ത്

തിരുവനന്തപുരം: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും പി എസ് പ്രശാന്ത് രംഗത്ത്. കോൺഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത്‌ മുൻപും കോൺഗ്രസിനെയും നേതാക്കളെയും വിമർശിച്ചിരുന്നു. ‘പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന കോൺഗ്രസിൽ നടക്കുന്നേ ഇല്ല. ഡല്‍ഹിയില്‍ പുതുതായി കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്’ എന്ന് പി എസ് പ്രശാന്ത് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

Also Read:ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണം: കോണ്‍ഗ്രസിനോട് ബെന്നി ബെഹനാന്‍

‘ഹൈക്കമാന്‍ഡ് എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് കോൺഗ്രസിനെ നയിച്ച്‌ കൊണ്ടേയിരിക്കുന്നു.
ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ,
കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ എന്നും പി എസ് പ്രശാന്ത് പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സെപ്തബര്‍ 15 ലോക ജനാധിപത്യ ദിനം.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാകുന്നു.
ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്റ് ശ്രീ വയലാര്‍ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്റെണിയും. അതിന് ശേഷം കോണ്‍ഗ്രസില്‍ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലില്‍ ചാരി പുതിയ നേതൃത്വത്തെ “ഹൈക്കമാന്‍ഡ് ” നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.
ഡല്‍ഹിയില്‍ പുതുതായി കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.
അപ്പോഴും “ഹൈക്കമാന്‍ഡ് ” എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച്‌ കൊണ്ടേയിരിക്കുന്നു.
ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ.
കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button