Latest NewsNewsIndia

ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപ: ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : ആരോഗ്യമേഖലയുടെ വികസനത്തിനായി ‘ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി’ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടേതാണ് പദ്ധതി. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങിയവ വരെ ഇതിൽ ഉൾപ്പെടുത്തും.

Read Also  :  പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെ സുധാകരൻ: ബെന്നി ബഹ്നാന്‍

രാജ്യത്തിന്റെ വിദൂരമേഖലകളില്‍ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതിനാണ് സര്‍ക്കാർപ്രധാനം നൽകുന്നത്. പദ്ധതിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകള്‍ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button