Latest NewsNews

റവ കൊണ്ട് കിടിലൻ ലഡു വീട്ടിലുണ്ടാക്കാം

റവ കൊണ്ട് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. റവ ഉപ്പ്മാവ്, റവ കേസരി, റവ ഇഡ്ഡലി, റവ പുട്ട്, റവ പായസം, ഇങ്ങനെ പോകുന്നു വിഭവങ്ങൾ. റവ കൊണ്ട് മറ്റൊരു വിഭവമാണ് ലഡു. വളരെ കുറച്ച് സമയം കൊണ്ട് എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് റവ ലഡു. റവ ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

റവ – 1 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
നെയ്യ് – 2 ടീസ്പൂൺ
ചൂട് പാൽ – 2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – 1 നുള്ള്
ചെറുതായി അരിഞ്ഞ തേങ്ങ – കാൽകപ്പ്
അണ്ടിപരിപ്പ് – 10 എണ്ണം
ഉണക്ക മുന്തിരി – 10 എണ്ണം

Read Also  :  ചില അവന്മാർ തള്ളാണ് എന്ന് പറഞ്ഞു നടക്കുന്നതിനെല്ലാം രേഖകൾ കൈയിലുണ്ട്,വന്നാൽ അണ്ണാക്കിൽ തള്ളിത്തരാം:സുരേഷ് ഗോപി (വീഡിയോ)

ഉണ്ടാക്കുന്ന വിധം

ആദ്യം പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായാൽ അതിലേക്ക് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞ തേങ്ങ എന്നിവ മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് റവ തട്ടുക. ശേഷം റവ പാകത്തിൽ മൂപ്പിക്കുക, വറുത്ത റവയിലേക്ക് പഞ്ചസാര തട്ടുക. പഞ്ചസാര തട്ടിയ ശേഷം അടുപ്പിലെ തീ അണയ്ക്കുക. അതിലേക്ക് നേരത്തെ മൂപ്പിച്ചെടുത്ത അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞ തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക.

അവസാനം 2 ടേബിൾസ്പ്പൂൺ ചൂട് പാൽ ചേർത്ത് ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി എടുക്കുക. കൂടുതൽ ദിവസം ഉപയോഗിക്കുന്നതിനായി പാലും തേങ്ങയും ഒഴിവാക്കി നെയ്യിൽ ഉരുട്ടി എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button