Latest NewsUAENewsInternationalGulf

അബുദാബി കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കും

ദുബായ്: ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച അദ്ദേഹം സന്ദർശത്തിനായി ഫ്രാൻസിലേക്ക് പുറപ്പെടും. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

Read Also: ടെലികോം – വാഹന നിര്‍മ്മാണ മേഖലകള്‍ക്ക് ആശ്വാസമായി മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം

യുഎഇയും ഫ്രാൻസും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും. കഴിഞ്ഞ മാസം ഇമ്മാനുവൽ മാക്രോണും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലഫോൺ വഴി സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫ്രാൻസ് സന്ദർശനം.

Read Also: ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: പ്രതിക്കായി അന്വേഷണം ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button