KeralaLatest NewsNews

സുരേഷ് ഗോപിയെ അപമാനിക്കാന്‍ ചിലർ നടത്തുന്ന നീക്കങ്ങളാണിത്: സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട് : സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നത്. എംപിയെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അസൂയയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സുരേഷ് ഗോപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. എംപിയെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ പ്രതിഷേധവും അസൂയയും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമര്‍ശിക്കുക എന്ന സമീപനം അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്’-സുരേന്ദ്രന്‍ പറഞ്ഞു.

Read Also  :  ‘രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ല’: താന്‍ ജോലി തിരക്കുള്ള വ്യക്തിയാണെന്ന് ശില്‍പ്പ ഷെട്ടി

ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button