Latest NewsNewsInternationalUK

യുകെയിൽ ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു: രേഖപ്പെടുത്തിയത് റെക്കോർഡ് വിലക്കയറ്റം

ലണ്ടൻ: യുകെയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഡിമാന്റ് വർധിച്ചതുമാണ് വിലവർധനവിന് കാരണം. 1997 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില വർധനവാണ് രേഖപ്പെടുത്തുന്നത്.

Read Also: അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത് ഒരു മാസമായതോടെ താലിബാന്റെ തനി സ്വരൂപം പുറത്ത്, രണ്ട് പ്രമുഖ നേതാക്കളെ കാണാനില്ല

പാലും മിനറൽ വാട്ടറും പോലും കിട്ടാത്ത സാഹചര്യമാണ് നഗരത്തിൽ പലയിടങ്ങളിലും നിലവിലുള്ളതെന്നാണ് വിവരം. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളും ഗോഡൗണുകളും കാലിയായി കിടക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുകെയിൽ പ്രതിസന്ധി ഇനിയും ഉയരുമെന്നും ഇതിലും ഭീകരമായ അവസ്ഥയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

കോവിഡ് വൈറസ് വ്യാപനം ജനജീവിതത്തെ വല്ലാതെ വലയ്ക്കുന്നുണ്ടെന്നും ഓഗസ്റ്റിൽ റീട്ടെയിൽ വിതരണ മേഖലകളിൽ നിന്നും പ്രതീക്ഷിച്ച വിൽപ്പനയുടെ 20 ശതമാനത്തിലധികം ഇടിവുണ്ടായെന്നും വ്യാപാരികൾ പറയുന്നു. ഐസൊലേഷൻ നിബന്ധനകൾ മൂലം അവശ്യ സാധനങ്ങളുടെ ഉൽപ്പാദനവും വിതരണവും ശരിയായ രീതിയിൽ നടക്കുന്നില്ല. റിക്രൂട്ട്‌മെന്റുകൾ യഥാസമയം നടക്കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

Read Also: അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത് ഒരു മാസമായതോടെ താലിബാന്റെ തനി സ്വരൂപം പുറത്ത്, രണ്ട് പ്രമുഖ നേതാക്കളെ കാണാനില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button