Latest NewsUAENewsGulf

മെഴുകു പ്രതിമകളുടെ ശേഖരവുമായി മാഡം തുസാഡ്‌സ് ദുബായിൽ : അടുത്ത മാസം സന്ദർശകർക്കായി തുറന്നുകൊടുക്കും

ദുബായ് : മെഴുകു പ്രതിമകളുടെ ശേഖരവുമായി ലോകപ്രശസ്ത മ്യൂസിയം മാഡം തുസാഡ്‌സ് ദുബായിൽ. ബ്ലൂവാട്ടേഴ്‌സില്‍ ആണ് മെഴുകു മ്യൂസിയം ഒരുങ്ങുന്നത്. അന്താരാഷ്ട്ര രംഗത്തെ അറുപത് പ്രശസ്തരുടെ മെഴുകു പ്രതിമകളാകും മ്യൂസിയത്തില്‍ ഉണ്ടാകുക.

Read Also : യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : വാക്‌സിനുകളെ വിശ്വസിക്കാന്‍ തയാറാകണമെന്ന് സർക്കാർ 

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ഒക്ടോബർ 14 ന് മാഡം തുസാഡ്സ് ദുബായ് ഔദ്യോഗികമായി തുറക്കുമെന്നാണ് സൂചന. ജിസിസിയിലെ ആദ്യ ആകർഷണവും മാഡം തുസാഡിന്റെ 25 -ാമത് ആഗോള പതിപ്പുമായിരിക്കും ഇത്. മാഡം തുസാഡ്സ് ദുബായ് ഏഴ് ദിവസങ്ങളിലും തുറന്നിരിക്കും, പ്രത്യേക പ്രിവ്യൂ ടിക്കറ്റ് ഓഫറും അവതരിപ്പിക്കുന്നുണ്ട് , ഇതിലൂടെ സന്ദർശകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഒക്ടോബർ 8, 9 തീയതികളിൽ സന്ദർശനം നടത്താനും സാധിക്കും.

11 വയസും അതിൽ കൂടുതലുമുള്ളവർ പ്രവേശനത്തിന് 135 ദിർഹവും 3 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 110 ദിർഹവും മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായും പ്രവേശിക്കാം. മാഡം തുസാഡ്സ് ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button