KannurNattuvarthaLatest NewsKeralaNews

നരേന്ദ്ര മോദിയുടേത് ഹിറ്റ്‌ലറുടേതിന് സമാനമായ നടപടി: രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍

ഇലക്ഷൻ സമയത്ത് ബിജെപിയുടേത് വാഗ്ദാന പെരുമഴയാണെങ്കിൽ ഭരണത്തിലെത്തിയാൽ ചുട്ടുപൊള്ളുന്ന വരൾച്ചയാണ്

കണ്ണൂർ: നരേന്ദ്ര മോദിയുടേത് ഹിറ്റ്‌ലറുടേതിന് സമാനമായ നടപടിയാണെന്നും മോദി ഭരണത്തിന്‍ കീഴില്‍ ജനം ദുരിതം അനുഭവിക്കുമ്പോൾ കോര്‍പ്പറേറ്റുകള്‍ നേട്ടം കൊയ്യുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. ഇനി വില്‍ക്കാന്‍ ബാക്കി പാര്‍ലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ചെങ്കോട്ടയും സുപ്രീംകോടതിയുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തൊഴിലാളികളുടെ വരുമാനം 17 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ ആസ്തി 50 ശതമാനം വർദ്ധിച്ചെന്നും ഇലക്ഷൻ സമയത്ത് ബിജെപിയുടേത് വാഗ്ദാന പെരുമഴയാണെങ്കിൽ ഭരണത്തിലെത്തിയാൽ ചുട്ടുപൊള്ളുന്ന വരൾച്ചയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ദുബായ് എക്സ്പോ 2020 : പുതിയ സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി അധികൃതർ
ഹിറ്റ്‌ലർ അവകാശപ്പെട്ടത് തന്റെ ഭരണമാണ് ലോകത്ത് ഏറ്റവും കൂടുതൽ അഴകുള്ള ജനാധിപത്യഭരണമെന്നായിരുന്നു. അതുപോലൊരു അവകാശവാദമാണ് മോഡിയുടേത്. മോഡിയുടെ ജനാധിപത്യത്തിൽ പാർലമെന്റിനോ ഭരണഘടനക്കോ ഭരണഘടനാ സ്ഥാപനങ്ങളായ ആസൂത്രണകമ്മീഷനോ ജുഡീഷ്യറിക്കോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഒരു സ്ഥാനവുമില്ല. എല്ലാം മോഡി ബ്രഹ്മം. സംഘപരിവാറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗാന്ധിജിയും നെഹ്‌റുവുമില്ല. ഗോഡ്‌സേയും സവർക്കറും സ്വാതന്ത്ര്യസമരസേനാനികളാണ്!

കോർപ്പറേറ്റുകൾക്ക് പുഷ്‌കല കാലമാണിപ്പോൾ. റോഡുകളും റെയിൽവേ സ്‌റ്റേഷനുകളും തീവണ്ടികളും വിമാനത്താവളങ്ങളും ഉൾപ്പെടെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതെല്ലാം ശതകോടീശ്വരന്മാരായ അദാനിക്കോ അദ്വാനിക്കോ കൈമാറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റുതീർന്നു. ഇനി വിൽക്കാൻ ബാക്കി പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ചെങ്കോട്ടയും സുപ്രീംകോടതിയുമാണ്. ആറ് ലക്ഷം കോടിയുണ്ടാക്കാൻ ഇതെല്ലാം ഇക്കൂട്ടർ വിറ്റ് തുലയ്ക്കും. അതിനെയും ജനാധിപത്യമെന്ന് പറയുകയും ചെയ്യും.

ഗർഭിണികൾക്ക് കോവിഡ് വാക്സിൻ : അറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയ്യിലാണ് രാജ്യസമ്പത്തിന്റെ 70 ശതമാനവും. കോവിഡ് ദുരിതകാലത്ത് പോലും ശതകോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധിച്ചു. സാധാരണക്കാരുടെ തൊഴിലും വരുമാനവും കുറഞ്ഞു. ഭീതിജനകമായ വിധം അസമത്വം വർദ്ധിച്ചു. മോഡിയുടെ നവഭാരതത്തിൽ ശതകോടീശ്വരന്മാർക്കാണ് വസന്തകാലം.

തൊഴിലാളികളുടെ വരുമാനം 17 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ ആസ്തി 50 ശതമാനം വർദ്ധിച്ചു. 102 ശതകോടീശ്വരന്മാരുള്ള ഇന്ത്യ ലോകത്ത് മൂന്നാമത്. പട്ടിണിയുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളോടൊപ്പം 94-ാമത്. ഇലക്ഷൻ സമയത്ത് ബിജെപിയുടേത് വാഗ്ദാന പെരുമഴയാണെങ്കിൽ ഭരണത്തിലെത്തിയാൽ ചുട്ടുപൊള്ളുന്ന വരൾച്ചയാണ്. ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം, പ്രതിവർഷം 20 ദശലക്ഷം തൊഴിൽ എന്നിവയൊക്കെ ബിജെപിയുടെ വൈറലായ തെരഞ്ഞെടുപ്പ് പ്രചാരവേലയായിരുന്നു. എന്നാൽ അതെല്ലാം മോഡിയും മറന്നു, ജനങ്ങളും മറന്നു. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യധാന്യകിറ്റെങ്കിലും ജനങ്ങൾക്ക് നൽകിയിരുന്നുവെങ്കിൽ എന്ന് പലരും ആശിച്ചിരുന്നു. അതുമുണ്ടായില്ല.

അഫ്ഗാന്റെ സുരക്ഷ, വന്‍ സൈനിക സജ്ജീകരണത്തിനായി താലിബാന്‍

രാജ്യദ്രോഹനിയമവും യു.എ.പി.എ.യും ആൾക്കൂട്ട കൊലപാതകങ്ങളും മാധ്യമവേട്ടയും എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ചാരപ്പണിയും ജനാധിപത്യ കശാപ്പും മറ്റ് പാർട്ടിക്കാരുടെ മേൽ നടത്തുന്ന പേശീബലവും സംഘപരിവാർ മുഖമുദ്രയാണ്. ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചെന്ന് മാത്രമല്ല, കോർപ്പറേറ്റ് ടെലികോം കമ്പനികൾക്ക് നികുതി കുടിശ്ശികയ്ക്ക് 4 വർഷം മൊറട്ടോറിയവും ഒട്ടേറെ ഇളവുകളും അനുവദിച്ചത് ഏറ്റവും ഒടുവിലത്തെ മോഡിയുടെ കോർപ്പറേറ്റ് ഭക്തിയാണ്.

ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെയും തൊഴിലാളികളെയും മർദ്ദിച്ചൊതുക്കുന്ന നടപടിയും ഹിറ്റ്‌ലറുടേതിന് സമാനമാണ്. ഇത്തരം ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതാൻ ഇടതുപക്ഷമല്ലാതെ കോൺഗ്രസ്സിനെ ഒരിടത്തും കാണാനില്ല. വെന്റിലേറ്ററിൽ കഴിയുന്ന കോൺഗ്രസ്സ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽപോലെയായി മാറി. ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പമാണ് നാം അണിനിരക്കേണ്ടത്.
എം.വി. ജയരാജൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button