Life Style

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മുടി കൊഴിച്ചില്‍ രൂക്ഷമാകും

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മുടി കൊഴിച്ചില്‍ രൂക്ഷമാകും

സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചിലില്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകും. ഓയില്‍ ചേര്‍ത്തുണ്ടാകുന്ന പലഹാരങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക.

കൃത്രിമ നിറം അടങ്ങിയ ഭക്ഷണങ്ങളും, പ്രൊസസ്ഡ് ഭക്ഷണങ്ങളും, കെമിക്കല്‍ അടങ്ങിയ ഭക്ഷണങ്ങളും, സള്‍ഫൈറ്റ് അടങ്ങിയവയും ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടികൊഴിച്ചലിന് കാരണമാക്കുന്നുണ്ട്.

മദ്യം അമിതമായി കഴിക്കുന്നവര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകാം. കഫീന്‍ അടങ്ങിയ ചായയും മുടിക്ക് നല്ലതല്ല. അമിതമായി ചായ കുടിക്കുന്നത് സ്‌ട്രെസ്സിന്റെ അളവ് കൂട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ചായപ്പൊടി തലയോട്ടില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.
കഠിനമായ തലവേദന മുടി കൊഴിച്ചിലിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിര്‍ത്തണം. കേക്ക്, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button