Latest NewsNewsGulfOman

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്‌ഫടിക നിർമ്മിത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ

മസ്‌കറ്റ് : സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്‌ഫടികനിർമ്മിത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. ഒമാൻ പോസ്റ്റ് ഓപ്പറ ഗലേറിയയിൽ ആരംഭിച്ചിട്ടുള്ള ‘സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ്’ ഷോപ്പിന്റെ ഉദ്‌ഘാടനത്തോടൊപ്പമാണ് ഈ ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ആദ്യ സ്മാരക സ്റ്റാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ക്രിസ്റ്റലിൽ തീർത്ത സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്.

ഒമാനിലെ സ്റ്റാമ്പുശേഖര തത്‌പരർക്ക് ഏറ്റവും മികച്ച ഒരു അനുഭവമാണ് ‘സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ്’ വാഗ്ദാനം ചെയ്യുന്നതെന്ന് ഒമാൻ പോസ്റ്റ് വ്യക്തമാക്കി. പരിമിതമായ അളവിൽ നിർമ്മിച്ചിട്ടുള്ള ഈ ക്രിസ്റ്റൽ സ്റ്റാമ്പ് ഓപ്പറ ഗലേറിയയിലെ സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ് ഷോപ്പിൽ ലഭ്യമാണെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button