NattuvarthaLatest NewsKeralaNewsIndia

വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി: പദ്ധതിയ്ക്ക് സന്നദ്ധ സേവകരെ ആവശ്യപ്പെട്ടുകൊണ്ട് ടൊവിനോ തോമസ്

തിരുവനന്തപുരം: പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിൻ്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയിലേക്ക് സന്നദ്ധ സേവകരെ ആവശ്യപ്പെട്ടുകൊണ്ടുള്ള ടൊവിനോയുടെ വീഡിയോ പങ്കുവച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനവിവരം അറിയിച്ചത്.

Also Read:കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,943 വാക്‌സിൻ ഡോസുകൾ

‘ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കു’മെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും ഫേസ്ബുക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button