Latest NewsNewsIndia

ഇന്ത്യന്‍ യുവാക്കളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഐഎസിന്റെ ഓണ്‍ലൈന്‍ പ്രചാരണം : മുന്നറിയിപ്പുമായി എന്‍ഐഎ

ന്യൂഡല്‍ഹി : രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് ഭീകരസംഘടനയായ ഐഎസ് രാജ്യത്ത് ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഐഎസിനോട് താത്പ്പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read Also : ഡ്രൈവിങ് ലൈസന്‍സ് ഇനി വീ​ടു​ക​ളി​ലി​രു​ന്ന് സ്വന്തമാക്കാം: പുതിയ പദ്ധതിയുമായി മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു

യുവാക്കള്‍ ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കല്‍ അനുഭാവം കാണിക്കുന്നപക്ഷം, ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാരുമായി ആശയവിനിമയം നടത്താന്‍ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാര്‍. പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തല്‍, അത്യുഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ തയ്യാറാക്കല്‍, ഭീകരവാദത്തിനുള്ള ഫണ്ടിംഗ്, ഭീകരാക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയത്.

ഐഎസുമായി ബന്ധപ്പെട്ട് 37 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുവെന്നും എന്‍.ഐ.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button