KeralaLatest NewsNews

മുള മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്: മന്ത്രി പി രാജീവ്

തിരുവനന്തപുരം: മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉത്പ്പന്ന വികസനവും എന്ന വിഷയത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അഫ്‌ഗാനിസ്ഥാനിൽ സ്ഫോടന പരമ്പര: താലിബാന്‍ തമ്മിലടിയിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

വ്യവസായ വാണിജ്യ ഡയറക്ടറും നാഷണൽ ബാംബൂ മിഷൻ കേരളയിലെ മിഷൻ ഡയറക്ടറുമായ എസ് ഹരികിഷോർ ചടങ്ങിന് സ്വാഗതം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള സംസ്ഥാന ബാംബൂ മിഷൻ വൈസ് ചെയർമാനുമായ ഡോ. കെ ഇളങ്കോവൻ ആമുഖ പ്രഭാഷണം നടത്തി. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് പ്രത്യേക പ്രഭാഷണം നടത്തി. കെബിപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ് നന്ദി പറഞ്ഞു. തുടർന്നുള്ള സെഷനുകളിൽ വിദഗ്ധർ ക്ലാസുകളെടുത്തു.

Read Also: മുന്‍ വൈരാഗ്യം: ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button