ThrissurKeralaMusic AlbumsNattuvarthaLatest NewsMusicNewsEntertainment

പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും ഗുരുവായൂരപ്പന് സമർപ്പിച്ചിട്ട് അറുപതാണ്ട്

തനിക്ക് 27 വയസ് പ്രായമുള്ളപ്പോഴാണ് ചിറ്റൂർ പൊറയത്ത് കുടുംബാംഗമായ പി ലീല ജ്ഞാനപ്പാന ഉൾപ്പെടെയുള്ള മൂന്ന് കൃതികളും റെക്കോഡായി ഭക്തർക്ക് സമർപ്പിച്ചത്

1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ് സുബ്ബലക്ഷ്മിയെയും, പി. ലീലയെയും തീരുമാനിച്ചെങ്കിലും സുബ്ബലക്ഷ്മിയുടെ അസൗകര്യം മുഴുവൻ ഗാനങ്ങളും പാടാൻ പി. ലീലയ്ക്ക് അവസരമൊരുക്കുകയായിരുന്നു.

ഭഗവത് സ്വരൂപവും മാഹാത്മ്യവും വർണ്ണിക്കുന്ന നാരായണീയത്തിലെ ഒന്നാം ദശകവും, കേശാദിപാദം വർണ്ണിക്കുന്ന നൂറാമത്തെ ദശകവുമാണ് റെക്കോർഡിങ്ങിനായി തിരഞ്ഞെടുത്തത്. ഇതിനൊപ്പം രാസക്രീഡ വർണ്ണിക്കുന്ന ദശകവും തിരഞ്ഞെടുത്തു. ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കി ഉച്ചാരണ ശുദ്ധിയോടെ പാടാൻ പി.ലീല കഠിനമായി പരിശ്രമിച്ചു. ഇതിനായി സംസ്‌കൃത പണ്ഢിഹാന്മാരുടെ സഹായവും അവർ തേടി.

സീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ച് ഗവർണർ, പുരസ്കാരം നൽകിയത് ശരണ്യ വിടപറഞ്ഞ് നാല്പ്പത്തി ഒന്ന് തികഞ്ഞ ദിവസം

ഗുരുവായൂർ ദർശനത്തിന് ശേഷം മദിരാശി എച്ച്.എം.വി സ്റ്റുഡിയോയിലാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്. പ്രതിഫലമായി കിട്ടിയ ആയിരം രൂപ കണ്ണന് കാണിക്കയായി നൽകി. 1961 സെപ്റ്റംബർ 22 ന് പുലർച്ചെ മുതലാണ് ഈ ഗാനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ ഉയർന്ന് കേട്ടുതുടങ്ങിയത്. അറുപതാണ്ടുകൾ പിന്നിട്ടിട്ടും മുടക്കം കൂടാതെ ലീലാസ്വരമാധുരിയിൽ തിരുനാമധാര മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button