Latest NewsNewsIndia

​​പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധം, ശാരീരിക മാനസിക പീഡനം നടത്തു​ന്നു: ഭാര്യയുടെ പരാതിയിൽ എസ്​ഐ അറസ്റ്റിൽ

പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് കണ്ടെത്തി

ലക്നൗ: ഭർത്താവ് ​​പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തു​ന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ എസ്ഐ പിടിയിൽ. യുപി ഗൊരഖ്​​പൂരിലെ ട്രാഫിക്​ പോലീസ്​ സബ് ​ഇൻസ്​പെക്​ടർ വിജയ്​ തിവാരിയെയാണ് റാംപുർ കാർഖാന പോലീസ് ​ അറസ്റ്റ് ചെയ്തത്​. 2014ൽ വിവാഹിതനായ തിവാരി 20 ലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ​ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സാണ്​ തിവാരിയെ അറസ്റ്റ് ചെയ്തത്.

ഭർത്താവ് തുടർച്ചയായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കാറുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. 2017ൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും കുടുംബാംഗങ്ങൾ ഇടപെട്ട് ചർച്ച നടത്തി വീണ്ടും യുവതി ഭർതൃവീട്ടിലെത്തുകയായിരുന്നു. ഇതോടെ കാര്യങ്ങൾ വഷളായെന്നും 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പിന്നീട് പീഡനമെന്നും യുവതി പറഞ്ഞു.

‘അമ്മയോട് അവര്‍ കുങ്കുമം ധരിക്കരുതെന്ന് നിര്‍ദേശിച്ചു’ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക

പരാതിയുടെ അടിസ്ഥനത്തിൽ രാംപൂർ കാർഖാന പോലീസ് ഇക്കഴിഞ്ഞ മാർച്ചിൽ വിജയ് തിവാരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വ്യാഴാഴ്ച വിജയ് തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button