Latest NewsUAENewsInternationalGulf

യുഎഇയിൽ ചില സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല; സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശം

ദുബായ്: യുഎഇയിലെ ചില പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ആളുകൾ 2 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: ‘ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരി ഇട്ട് നൽകണം’: യുവാവിനോട് കോടതി

പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ യുഎഇയിൽ താമസിക്കുന്നവർ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ അവരുടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. നീന്തൽക്കുളത്തിൽ പോകുന്നവർക്കും ബീച്ചിൽ പോകുന്നവർക്കും മാസ്‌ക് നിർബന്ധമല്ല. സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും മെഡിക്കൽ സെന്ററുകളിലും തനിച്ചാണെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ല. മേൽപ്പറഞ്ഞ സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്‌ക് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ മാസ്‌കുകൾ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: സസ്‌പെൻഷനിൽ അവസാനിച്ചില്ല, സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button