COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

കൊവിഡ് വ്യാപനം: പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

46 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം എന്നിവ താത്കാലികമായി അടച്ചു. വിതുരയില്‍ കല്ലാര്‍ വാര്‍ഡില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചത്. 46 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ ഇവിടെ ഇറങ്ങി കടകളില്‍ കയറുക പതിവാണ്. ഇത് രോഗവ്യാപനത്തിന്റെ തോത് കൂട്ടുമെന്ന സാഹചര്യം മുന്നില്‍ കണ്ടാണ് തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പൊന്മുടി, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇളവിന്റെ അടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനാകാത്തത് രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോപണം. കൊവിഡിന്റെ വരവോടെ അടച്ചിട്ട പൊന്മുടി വീണ്ടും തുറന്നതോടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button