Latest NewsNewsIndia

പ്രതിരോധം ശക്തിപ്പെടുത്താൻ ‘മെയ്ക് ഇൻ ഇന്ത്യ’: 118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമിക്കുന്നതിന് കരാർ

പദ്ധതിക്കായി 7523 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം നീക്കിവച്ചിട്ടുള്ളത്

ഡൽഹി: ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുധശേഖരം വർധിപ്പിക്കുന്നതിനുള്ള പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിന് കരാർ നൽകിയാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതിക്കായി 7523 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം നീക്കിവച്ചിട്ടുള്ളത്.

നിലവിലുള്ള എംകെ–1 വകഭേദത്തിൽനിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഘടകങ്ങളും ഉൾക്കൊള്ളുന്ന അർജുന എംകെ–1 എ യുദ്ധ ടാങ്കുകൾ നിർമിക്കാൻ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലാണ് ഓർ‍ഡർ നൽകിയിരിക്കുന്നത്.

സുഹൃത്ത് പകര്‍ത്തിയ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ 9 മാസത്തിനിടെ 33പേർ ബലാത്സംഗം ചെയ്തു

എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ രാത്രി– പകൽ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടി ലെയർ പരിരക്ഷയാണ് ടാങ്കുകളിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.

പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൂടുതൽ ഊർജം പകരുന്നതിന് 7523 കോടി വിലമതിക്കുന്ന കരാർ പ്രയോജനപ്പെടുമെന്നും ‘ആത്മനിർഭർ ഭാരതി’ലേക്കുള്ള ഒരു പ്രധാന കാൽവയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button