COVID 19Latest NewsNewsUK

ജലദോഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് കോവിഡിന്റെ ശേഷി കുറയുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രസംഘം

ലണ്ടന്‍ : ജലദോഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് കോവിഡിന്റെ ശേഷി കുറയുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രസംഘം. ഭാവിയില്‍ വാക്സിനുകളുടെ പ്രതിരോധത്തെ മറികടക്കാന്‍ വൈറസിന് സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഓക്സ്ഫോര്‍ഡ് വാക്സിന്‍ വികസനത്തിലേക്ക് നയിച്ച ശാസ്ത്ര സംഘത്തിന്റെ മേധാവി ഡെയിം സാറാ ഗില്‍ബേര്‍ട്ട് വ്യക്തമാക്കുന്നത്.

Read Also : 3 വർഷത്തെ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപത്തിൽ മാറ്റം വരുത്തി ദുബായ് 

ഓക്സ്ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് & നുഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ വാക്സിനോളജി പ്രൊഫസറാണ് ഡെയിം സാറാ. കോവിഡ് സൃഷ്ടിക്കുന്ന സാര്‍സ്-കോവ്-2 സാധാരണ ജലദോഷം പോലെയായി മാറുമെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ്-19ന് കാരണമാകുന്ന വൈറസ് ഇനി കൂടുതല്‍ മാരകമാകുന്ന രൂപമാറ്റത്തിലേക്ക് പോകില്ലെന്നാണ് ഗില്‍ബേര്‍ട്ടിന്റെ വാദം. ഇപ്പോള്‍ മനുഷ്യന്‍ ജീവിക്കുന്ന മറ്റ് കൊറോണാവൈറസുകള്‍ പോലെ ഈ വൈറസും മാറുമെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞ വ്യക്തമാക്കുന്നു.

വാക്സിനുകളുടെ ശേഷിയെ മറികടക്കുന്ന തരത്തിലേക്ക് രൂപമാറ്റം വരാന്‍ കോവിഡിന് സാധിച്ചേക്കില്ലെന്നാണ് ഇവരുടെ നിലപാട്. വാക്സിനുകള്‍ ലക്ഷ്യം വെയ്ക്കുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീന് പരിമിതമായ ശേഷി മാത്രമുള്ളുവെന്നതാണ് ഇതിന് കാരണം. ഭാവിയില്‍ രൂപപ്പെടുന്ന ഏത് തരം മഹാമാരിയെയും നേരിടാന്‍ വാക്സിനേഷനാണ് സുപ്രധാനമെന്ന് സാറ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button