Latest NewsNewsUK

പട്രോളിംഗ് കാറില്‍ ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധം: സംഭാഷണം വയര്‍ലെസിലൂടെ പുറത്തായപ്പോൾ പോലീസുകാർക്ക് കിട്ടിയത് മുട്ടൻ പണി

ഇവർ രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ അവഗണിച്ച് കൃത്യ നിർവ്വഹണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി

സറേ കൗണ്ടി: ഇംഗ്ലണ്ടിലെ സറേ കൗണ്ടിയിൽ പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായത് ഇവര്‍ക്ക് വിനയാകുകയായിരുന്നു എന്ന് ഇന്‍ഡിപ്പെന്‍ഡന്‍റ് ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്തു.

2019ലാണ് കേസിന് ആസ്‍പദമായ സംഭവം. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ റിച്ചാർഡ് പാറ്റണും മോളി എഡ്വേർഡ്‌സുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതേ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ ഡ്യൂട്ടിക്കിടെ പൊതുസ്ഥലത്ത് പോലീസ് വാഹനത്തിൽ ഇവര്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. ഇതേതുടർന്ന് ഇവർ രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ അവഗണിച്ച് കൃത്യ നിർവ്വഹണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. സമീപത്തുള്ള കടയില്‍ കവര്‍ച്ച നടന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള ഫോൺ കോളും നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ള മറ്റൊരു ഫോൺ കോളും ഇവര്‍ അവഗണിച്ചതായും വിചാരണയ്ക്കിടെ കണ്ടെത്തുകയായിരുന്നു.

ഉടനടി ഉപേക്ഷിക്കുന്നതാണ് നല്ലത്: ഷവോമി ഫോണുകള്‍ക്കെതിരെ ഗൗരവമായ വെളിപ്പെടുത്തലുമായി ലത്വേനിയന്‍ സര്‍ക്കാര്‍

അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷവും ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധം തുടരുന്നതായി വ്യക്തമായെന്ന് കാറിലെ വയർലെസ് റെക്കോർഡിങ്ങുകൾ സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകളിൽ നിന്ന് കേട്ട അച്ചടക്ക സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ പ്രവര്‍ത്തിയെ ഗുരുതരമായ കൃത്യവിലോപം എന്നാണ് അച്ചടക്കസമിതി വിശേഷിപ്പിച്ചത്.

സംഭവത്തെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരും പോലീസിൽ നിന്ന് രാജിവച്ചാൽ അവരുടെ അഭാവത്തിലാണ് വിചാരണ നടന്നത്. ഇവര്‍ക്കെതിരെ മോശമായ പെരുമാറ്റത്തിന്റെ നാല് ആരോപണങ്ങൾ തെളിയിക്കപ്പെട്ടതായിയും ജോലിയിൽ തുടരുകയായിരുന്നെങ്കിൽ രണ്ടുപേരെയും പുറത്താക്കുമായിരുന്നുവെന്നും അച്ചടക്കസമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button