Latest NewsNewsIndia

അസമിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷം: പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് സംശയം

പോലീസിനു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പരിശീലനം ലഭിച്ചവരാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ

ഗുവാഹത്തി: അസമിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി എംപി ദിലീപ് സൈകിയ. ഇന്ത്യൻ മുജാഹിദ്ദീൻ നിരോധിച്ചതിനുശേഷം, അസമിലെ കുടിയേറ്റ മുസ്ലീങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ട് സജീവമായിരുന്നു എന്ന് കാബിനറ്റ് മന്ത്രി പിജുഷ് ഹസാരിക വ്യക്തമാക്കി. ഇന്ത്യൻ മുജാഹിദ്ദീൻ നിരോധിച്ചതിന് ശേഷം അതിലുണ്ടായിരുന്ന അംഗങ്ങൾ അസമിൽ പോപ്പുലർ ഫ്രണ്ടിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധൽപൂരിലെ കുടിയൊഴിപ്പിക്കൽ സ്ഥലത്ത് ഒത്തുകൂടിയ ആയിരക്കണക്കിന് പേർ പോലീസിനെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു അക്രമികൾ എല്ലാം നാട്ടുകാരല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് പോലീസിനെ ആക്രമിക്കാൻ അവരെ കൊണ്ടുവന്നതാണെന്നും എംപി ദിലീപ് സൈകിയ പറഞ്ഞു. ഈ സ്ഥലങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തിന്റെയും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ പൊട്ടിത്തെറിച്ചത്​ പരാതിപ്പെട്ട അഭിഭാഷകന്​ നോട്ടീസയച്ച്​ ചൈനീസ് ഫോൺ നിർമ്മാണ കമ്പനി

പോലീസിനു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പരിശീലനം ലഭിച്ചവരാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുടിയേറ്റക്കാർ ഡാരംഗ് ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച ചെയ്ത ശേഷം സ്ഥലം ഒഴിയാൻ സമ്മതിച്ചു. എന്നാൽ, യോഗം നടക്കുന്നതിനിടെ ചില അക്രമികൾ പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button