ErnakulamKeralaNattuvarthaLatest NewsNews

മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്, വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്

പെൺകുട്ടികൾ പാന്റ്സിടട്ടെ, അഭിവാദ്യങ്ങൾ

കൊച്ചി: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അഭിനന്ദനാർഹമെന്ന് നടൻ ഹരീഷ് പേരടി. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ട് എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

.’ഇത് കലക്കി, ആശംസകൾ. പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം. കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്. വോട്ട് ബാങ്കാണ്, വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ. എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ, അഭിവാദ്യങ്ങൾ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button